കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രo. കാലപ്പഴക്കംകൊണ്ട് ക്യത്യമായി കണക്കാക്കാന് പ്രയാസമുണ്ടെന്കിലും 5000 വര്ഷത്തില്പരം പഴക്കമുണ്ടാകും പുണ്യപുരാതന ആരാധനാലയത്തിന്. കോഴിക്കോട്-കൊയിലാണ്ടി ദേശീയപാതയില് പൂക്കാട് നിന്നുo 2കി.മി കിഴക്കു ഭാഗത്തായി കാഞ്ഞിലശ്ശേരി പ്രദേശത്തിന്റെ നാഡീകേന്ദ്രമായി സ്ഥിതി ചെയ്യുന്നു.

ഐതിഹ്യo

കശ്യപ മഹര്ഷി പ്രതിഷ്ടിച്ചതാണ് കാഞ്ഞിലശ്ശേരി മഹാ ശിവ ക്ഷേത്രo എന്നാണു വിശ്വാസം.ശിവന്റെ രുദ്രരൂപമാണ് ഇവിടുത്തെ പ്രതിഷ്ട. യക്ഷയാഗ സമയത്തും അതു കഴിഞ്ഞും ദേഷ്യമടങ്ങാതെ കാണപ്പെട്ട ശിവരൂപമാണ് രുദ്രരൂപം. കാശി, കാഞ്ചീപുരം, കാഞ്ഞരങ്ങാട്, കാഞ്ഞിലശ്ശേരി എന്നീ ക്ഷേത്രങ്ങള് ഒരേ സമയം പ്രതിഷ്ടിച്ചതാണ് എന്നു പറയപ്പെടുന്നു. ആദ്യത്തെ മൂന്നിടത്തും പ്രതിഷ്O കഴിഞ്ഞ് കാഞ്ഞിലശ്ശേരി എത്തിയപ്പോള് മുനിവര്യനു സംശയമായി. പ്രതിഷ്Oസമയം കഴിഞ്ഞുവോ?. ഈ സമയം കഴിഞ്ഞില്ലഎന്നൊരു അശരീതി ഉണ്ടാവുകയും അതിനാല്ശരിഎന്നു നിനച്ച് മുനി പ്രതിഷ്O നടത്തുകയും ചെയ്തു. “കഴിഞ്ഞില്ല”,ശരിഎന്നിവ കൂടിച്ചേര്ന്ന് സ്ഥലത്തിന്കഴിഞ്ഞില്ലശ്ശേരിഎന്നും കാലക്രമേണ മഹത്തായ കാഞ്ഞിലശ്ശേരി ആയി മാറിയെന്നും പഴമക്കാര് പറയുന്നു.

ഗണപതി, ദേവി, പരദേവത, വിഷ്ണു, അയ്യപ്പന്,എന്നീ ഉപദേവന്മാരുടെ സാമീപ്യo ഇവിടെ കാണപ്പെട്ടിരുന്നു. കാലക്രമേണ അയ്യപ്പനെ ശിവക്ഷേത്രത്തിനു പുറത്ത് വടക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്വതന്ത്രമായി ക്ഷേത്രമുണ്ടാക്കി പ്രതിഷ്ടിച്ചു. . ഗണപതി, ദേവി എന്നീ ദേവന്മാരെ ശിവസാമീപ്യത്തില് നാലമ്പലത്തിനുള്ളില് കുടിയിരുത്തി.

എന്നാല് നടവഴിയില് കാണപ്പെട്ട പരദേവതസാനിദ്ധ്യo ശിവനുള്ള വഴിപാടുകള് നടവഴിയില് വെച്ചു സ്വയo സ്വീകരിച്ചിരുന്നത്തിനാല് ശിവനു വഴിപാടുകല് കിട്ടാതായി. ഇതു തുടര്ന്നപ്പോള് ശിവന് പരദേവതയുടെകുന്നി” (ചെവി) പിടിച്ചു ദൂരേക്ക് വലിച്ചെറിഞ്ഞു. വന്നു വീണ സ്ഥലത്ത് പരദേവത സ്ഥാനമുറപ്പിച്ചു. പിന്നീട് അവിടെ പരദേവത സാനിദ്ധ്യം കാണപ്പെടുകയുo അവിടെ കുന്നിമOo” എന്നറിയപ്പെടുകയുo ചെയ്തു. ശിവക്ഷേത്രത്തിനു 800 മീറ്ററ് കിഴക്ക് തോരായികടവത്ത് പരദേവതാക്ഷേത്രമായി ഇന്നും കുന്നിമOo സ്ഥിതി ചെയ്യുന്നു.

വിഷ്ണുവിന്റെ നരസിo രൂപമാണു ശിവക്ഷേത്രത്തില് ദ്യശ്യമായിരുന്നത്. നരസിoഹത്തിനു സ്വന്തമായി ക്ഷേത്രo വേണമെന്നു സ്വര്ണപ്രശ്നത്തില് തെളിഞ്ഞതിനാല്, പുതിയ ക്ഷേത്രത്തിലേക്കു മാറ്റാനായി അന്നത്തെ തന്ത്രി നരസിoഹത്തെ ആവാഹിച്ചു. ശിവക്ഷേത്രത്തിനു പുറത്ത് വടക്ക് ഭാഗത്ത് പ്രതിഷ്ടയും നടത്തി. പക്ഷെ ആവാഹന സമയത്ത് നരസിoo അല്ലായിരുന്നു ആവാഹിക്കപ്പെട്ടത് എന്നു അടുത്ത സ്വര്ണപ്രശ്നത്തില് തെളിഞ്ഞു. ശിവക്ഷേത്രത്തില് അദ്യശ്യമായി നിലകൊണ്ടിരുന്ന വിഷ്ണുവിന്റെ ഗോപാലരൂപമായിരിന്നു ആവാഹിക്കപ്പെട്ടതുo പ്രതിഷ്ടിച്ചതുo. നരസിoo ശിവക്ഷേത്രത്തില് തന്നെ കുടികൊള്ളുന്നു. നരസിoഹത്തിന് നരച്ചോറ് വഴിപാട് ശിവക്ഷേത്രത്തില് ഇന്നുo പതിവാണ്. ഗോപാലക്യഷ്ണനെ ആവാഹിച്ച് പ്രതിഷ്ടിച്ച സ്ഥലം കാഞ്ഞിലശ്ശേരി ശ്രീക്യഷ്ണക്ഷേത്രമായി ഇന്നും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു.

ചരിത്രം

ടിപ്പുവിന്റെ പടയോട്ട കാലത്ത് ഒരുപാട് ഹൈന്ദവാരാധനാലയങ്ങള് തകര്ക്കപ്പെട്ടതായി ചരിത്രം സൂചിപ്പിക്കുന്നു. ഇവിടെയും പടയാളികള് ക്ഷേത്രം തകര്ക്കാന് എത്തിയെങ്കിലും ഒന്നും ചെയ്യനാവാതെ തിരിച്ചുപോയതായാണ് പറഞ്ഞു കേള്ക്കുന്നത്.

ക്ഷേത്രപ്രവേശനം അനുവദിക്കപ്പെട്ട കാലത്തും ഇവിടെ നാലമ്പലത്തിനകത്തേക്ക് ഭക്തര് കയറാന് ശ്രമിക്കാറില്ല എന്നത് ഒരു വസ്തുതയായി ഇന്നും നിലനില്ക്കുന്നു..

ഘടന

മഹാക്ഷേത്രവിഭാഗത്തില്പ്പെടുന്ന ക്ഷേത്രമാണ് കാഞ്ഞിലശ്ശേരി. ചതുരശ്രീകോവിലും, മുന്നിലായി മുഖമണ്ഡപം (നമസ്കാരമണ്ഡപം), ചുറ്റിലും അഷ്ടദിക്ക് പാലകര്, ഉപദേവതാസ്ഥാനങ്ങള്, നാലമ്പലം, ബലിക്കല്പുര, വലിയ ബലിക്കല്ല്, ധ്വജം, ദീപസ്തംഭം, ക്ഷേത്രക്കുളം, ഗോപുരം, മുതലായവ ഒന്നിനോടൊന്ന് ചേര്ന്നു ബന്ധമുള്ളവയാണ്. പടിഞ്ഞാറ് ദര്ശനമുള്ള ദേവന് ലോകം ഭസ്മമാക്കാനുള്ള ദേഷ്യരൂപമാണ്. ദേവന്റെ ദേഷ്യ ശമനത്തിനായാണ് തിരുമുമ്പില് തീര്ത്ഥക്കുളം സ്ഥിതി ചെയ്യുന്നത്. ഈ കുളത്തിന് എത്ര വക്കുകളും കോണുകളും ഉണ്ടെന്ന് എണ്ണിതിട്ടപ്പെടുത്താന് ഇതുവരെ സാധിച്ചിട്ടില്ല. തീര്ത്ഥക്കുളത്തിന് അടിയില് ഭൂഗര്ഭ കിണറുകള് കാണപ്പെടുന്നു.

ഉത്സവം

അങ്കുരാദി,ധ്വജാദി,പടഹാദി എന്നിങ്ങനെ ഉത്സവം പല വിധത്തിലുണ്ട്. കാഞ്ഞിലശ്ശേരിയില് അങ്കുരാദി,ധ്വജാദി എന്നിവ കാണുന്നു. ദേവപ്രതിഷ്Oക്കനുസരിച്ച് മുളപ്പിക്കുന്ന ധാന്യങ്ങളില് വ്യത്യാസം വരുത്തി കൊടിയേറ്റം നടത്തും. മുളപ്പിക്കലിലെ വ്യത്യാസമാണ് ആദ്യ രണ്ടിനങ്ങളിലെ വ്യത്യാസമെന്നത്. ഉത്സവത്തിലെ പ്രധാനപൂജയാണ് ശ്രീഭൂതബലി.കൂടാതെ കലശാഭിഷേകങ്ങള്, ഉത്സവബലി, എന്നിവയും ഉണ്ടാകും

ഉത്സവ ചടങ്ങുകള്

മലക്കെഴുന്നള്ളിപ്പും മടക്കെഴുന്നള്ളിപ്പും

ശിവരാത്രിയുടെ തലേന്നാള് നടക്കുന്ന പ്രധാന ചടങ്ങാണിത്. ലക്ഷണമൊത്ത ഗജവീരന്മാരുടെ അകമ്പടിയോടു കൂടി ഭഗവാന് നായാട്ടിനിറങ്ങുന്ന എഴുന്നള്ളിപ്പാണ് മലക്കെഴുന്നള്ളിപ്പ്. മലയിലെ പൂജയും അവകാശികളുടെ ചടങ്ങിനും ശേഷം ക്ഷേത്രത്തിലേക്കുള്ള തിരിച്ചുള്ള യാത്രയാണ് മടക്കെഴുന്നള്ളിപ്പ്. വാദ്യഘോഷങ്ങ്ള്, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര് എന്നിവ ഇതിനു മാറ്റ് കൂട്ടുന്നു. കേരളത്തിലെ തലയെടുപ്പിന്റെ രാജാക്കന്മാരായ കൊമ്പന്മാരാണ് ഈ ചടങ്ങിന് മഹാദേവന്റെ തിടമ്പേറ്റുന്നത്. മടക്കെഴുന്നള്ളിപ്പ് ആലിന്കീഴില് എത്തുമ്പോള് വാദ്യഘോഷങ്ങളോടു കൂടിയ ആലിന്കീഴ്മേളം തുടങ്ങും.

മത്തവിലാസം കൂത്ത്

മലബാറില് വളരെ വിരളമായി മാത്രം ചെയ്യുന്ന വഴിപാട്. ബി സി നൂറ്റാണ്ടില് കാഞ്ചീപുരത്ത് മഹാവീര വിക്രമ വല്ലഭന് എന്ന വ്യക്തിയാണ് ഇത് രൂപകല്പ്പന ചെയ്തത് എന്ന് പറയപ്പെടുന്നു.